
തിരുവനന്തപുരം: ഡോക്യൂമെന്ററി,ഷോർട് ഫിലിം മേക്കേഴ്സ് ആൻഡ് ടെക്‌നിഷ്യൻസ് അസോസിയേഷൻ (ഡോക്യൂഷോട്ട് )പ്രസിഡന്റായി പ്രദീപ് നായർ,ജനറൽ സെക്രട്ടറിയായി വിജു വർമ എന്നിവരെ വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു. ഡോ.സി.എസ്.ചന്ദ്രലേഖയാണ് ട്രഷറർ
അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത വാർഷിക യോഗത്തിൽ തമിഴ് സംവിധായകൻ ആർ.പി.അമുദൻ മുഖ്യ പ്രഭാഷണം നടത്തി. അടുത്തിടെ അന്തരിച്ച ആർ.ശരത്,സുധീർ ചിത്രാഞ്ജലി,സൂര്യ കൃഷ്ണമൂർത്തി എന്നിവരെ എ.ചന്ദ്രശേഖർ,അഴകപ്പൻ,ജെയിംസ് ജോസഫ് എന്നിവർ അനുസ്മരിച്ചു.
ഫോട്ടോ: പ്രദീപ് നായർ (പ്രസിഡന്റ് )
വിജു വർമ ( ജനറൽ സെക്രട്ടറി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |