SignIn
Kerala Kaumudi Online
Thursday, 01 October 2026 2.37 AM IST

കെട്ടിട നിർമ്മാണം : നൂനത സാങ്കതിക വിദ്യ അനിവാര്യമെന്ന് മന്ത്രി മോൻസ് ജോസഫ്

a

തിരുവനന്തപുരം: കെട്ടിട നിർമ്മാണ മേഖലയിൽ നൂനത സാങ്കേതിക വിദ്യ അനിവാര്യമെന്ന് മന്ത്രി മോൻസ് ജോസഫ്. ഇത് ജനോപകാരപ്രദമാകുന്ന വിധത്തിൽ നടപ്പിലാക്കുന്ന സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസാകരമെന്നും മന്ത്രി പറഞ്ഞു. കെസ്നിക്ക് ക്യാമ്പസ്സിൽ പൂർത്തീകരിച്ച കേരളത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റിംഗ് ബിൽഡിംഗ് ടെക്നോളജി സെന്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാഗൽഭ്യമുള്ളവരുടെ അഭാവം നിർമ്മാണ മേഖലയെ സാരമായി ബാധിക്കുന്നുണ്ടെന്നും യുവാക്കൾക്ക് നൽകുന്ന തൊഴിൽ പരിശീലനം അവരെ സ്വയം പര്യാപ്തമാക്കുന്നതോടൊപ്പം നിർമ്മാണമേഖലയെ വളർത്തുകയും ചെയ്യുമെന്ന് കെസ്നിക്കിന്റെ ഇന്റഡ്രേറ്റഡ് സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് ആരോഗ്യ മന്ത്രി കെ.മുരളീധരൻ പറഞ്ഞു. സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ.ഫെബി വർഗ്ഗീസ്,​ഫിനാൻഷ്യൽ അഡ്വൈസർ നിസാറുദ്ദീൻ.എ ചീഫ് എൻജിനീയർ സന്തോഷ്.വി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA