തിരുവനന്തപുരം: അതിർത്തി കടന്നുവരുന്ന വാഹനങ്ങളുടെ രേഖകൾ പരിശോധിക്കുന്നതിന് പാറശാലയിൽ പരീക്ഷണാടിസ്ഥാനത്തിൽ വെർച്വൽ ചെക്ക്‌പോസ്റ്റ് സ്ഥാപിക്കും. മോട്ടോർവാഹന വകുപ്പിന്റെ മേൽനോട്ടത്തിൽ കെൽട്രോൺ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്വയം തിരിച്ചറിയാൻ ശേഷിയുള്ള ആധുനിക ഗ്ലോബൽ ഷട്ടർ എ.എൻ.പി.ആർ ക്യാമറകൾ ഇതിന്റെ ഭാഗമായി സ്ഥാപിക്കും. ക്യാമറയിൽ പതിയുന്ന വാഹനവിവരങ്ങൾ 'വാഹൻ' ഡാറ്റാബേസുമായി തത്സമയം ബന്ധിപ്പിക്കും.
ഇതുവഴി അതിർത്തി കടക്കുന്ന വാഹനങ്ങളുടെ ടാക്സ്, ഫിറ്റ്നസ്, ഇൻഷ്വറൻസ് തുടങ്ങിയ രേഖകൾ വാഹനം തടഞ്ഞുനിറുത്താതെ തന്നെ കണ്ടെത്താനാകും. പാറശാലയിലെ പരീക്ഷണ വിജയവും ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ റിപ്പോർട്ടും വിലയിരുത്തിയ ശേഷമാകും പദ്ധതി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |