SignIn
Kerala Kaumudi Online
Thursday, 01 October 2026 2.37 AM IST

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്

തിരുവനന്തപുരം:ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിന് മലപ്പുറത്തെ വള്ളിക്കുന്ന് സ്റ്റേഷനിലും കെ.എസ്.ആർ ബെംഗളൂരു–എറണാകുളം ജംഗ്ഷൻ എക്സ്പ്രസിന് ഒറ്റപ്പാലം സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചു.കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അയച്ച കത്തിലൂടെ ഇക്കാര്യം അറിയിച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ദീർഘകാലമായി യാത്രക്കാർ ഉന്നയിച്ചിരുന്ന ആവശ്യമാണിത്. കേരളത്തിലെ റെയിൽ യാത്രക്കാരുടെ സൗകര്യവും വിവിധ പ്രദേശങ്ങളുടെ കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നതിനുള്ള ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ തുടർന്നും കൊണ്ടുവരുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA