SignIn
Kerala Kaumudi Online
Thursday, 01 October 2026 2.37 AM IST

ജി.എസ്.ടി.പുനഃസംഘടന പഠിക്കാൻ ഉന്നത തലസമിതി

തിരുവനന്തപുരം:സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ രണ്ടാംഘട്ട പുനഃസംഘടനയ്ക്കായി നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി ഉന്നതതല സമിതി രൂപീകരിച്ചു. ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, പേഴ്സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് സെക്രട്ടറി, സംസ്ഥാന നികുതി കമ്മിഷണർ എന്നിവരാണ് മറ്റ് അംഗങ്ങൾ.

സംസ്ഥാന നികുതി കമ്മിഷണർ 2025 മേയ് 21ന് സർക്കാരിന് സമർപ്പിച്ച വിശദമായ നിർദേശമാണ് നടപടിയുടെ അടിസ്ഥാനം.

കമ്മിഷണർ സമർപ്പിച്ച രണ്ടാംഘട്ട പുനഃസംഘടനാ നിർദേശം പരിശോധിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സമിതിക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. ഉത്തരവിൽ പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ല.
സംസ്ഥാന ജിഎസ്.ടി വകുപ്പിന്റെ ഘടനയിൽ തുടർ മാറ്റങ്ങൾക്ക് വഴിയൊരുക്കാവുന്ന നടപടിയായതിനാൽ സമിതിയുടെ റിപ്പോർട്ട് നിർണായകമാകും. ശുപാർശകൾ സർക്കാർ അംഗീകരിച്ചശേഷമായിരിക്കും തസ്തികകളുടെ പുനർവിന്യാസം ഉൾപ്പെടെയുള്ള രണ്ടാംഘട്ട പരിഷ്‌കാരങ്ങളുടെ അന്തിമരൂപം വ്യക്തമാകുക.

കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല, അതിനാൽ, നിലവിലുള്ള തസ്തികകൾ പുനർവിന്യസിച്ച് വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള കമ്മിഷണറുടെ നിർദേശങ്ങൾ പരിശോധിക്കുകയാണ് ഉന്നതതല സമിതിയുടെ ചുമതലയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA