മാള: ഹോളിഗ്രേസ് പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ഒന്നാം വർഷ വിദ്യാർത്ഥിനി പാറക്കടവ് സ്വദേശിനിക്കാണ് വെട്ടേറ്റത്. പ്രതി ഇതേ കോളേജിലെ പൂർവ വിദ്യാർത്ഥി പാറക്കടവ് സ്വദേശി ചിറപ്പത്ത് നിരഞ്ജനെ (23) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് നാലിന് ക്യാമ്പസിലേക്കെത്തിയ നിരഞ്ജൻ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. തടയാൻ ചെന്ന സുഹൃത്ത് പീച്ചി സ്വദേശി ആൽഫിനും (18) പരിക്കേറ്റു. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |