തിരുവനന്തപുരം: ആറുമാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ സജീവമാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷൻ കാർഡ് അടിസ്ഥാന രേഖയാണ്. അത് ആർക്കും നിഷേധിക്കരുതെന്നാണ് സർക്കാർ നയം. റേഷൻകാർഡുകൾ സംരക്ഷിക്കാനുള്ള നടപടികൾ സംസ്ഥാനം സ്വീകരിക്കും. കാർഡ് മരവിപ്പിക്കുന്ന വിവരം കേന്ദ്രസർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അറിയിച്ചാൽ സംസ്ഥാനം നടപടിയെടുക്കും.
റേഷൻ വാങ്ങാത്തവരുടെ വിവരങ്ങൾ റേഷൻകടകൾ വഴി ശേഖരിച്ചുവരികയാണ്. അവരെ കണ്ടെത്തി കേന്ദ്രനീക്കം അറിയിക്കും. ക്യാമ്പെയിൻ തുടങ്ങിയതോടെ വാങ്ങാതിരുന്നവർ രണ്ടുമൂന്നു ദിവസമായി റേഷൻ വാങ്ങാനെത്തുന്നുണ്ട്. ഇങ്ങനെ വാങ്ങിയാൽ കാർഡ് മരവിപ്പിക്കുന്ന ആശങ്ക വേണ്ട. ഇ കെ.വൈ.സി ഫോം പൂരിപ്പിച്ച് നൽകിയാൽ വീണ്ടും കാർഡ് ആക്ടീവാകും.
പ്രവാസം, മരണം, വരുമാനം വർദ്ധിക്കൽ തുടങ്ങിയ കാരണങ്ങളാൽ റേഷൻ വാങ്ങാത്തവരുണ്ട്. ഒഴിവായ കാർഡുകൾക്കു പകരം മുൻഗണനാ കാർഡുകൾ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവഴി അർഹതപ്പെട്ട മുൻഗണനേതര കുടുംബങ്ങളെ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റും.
അഞ്ചുലക്ഷത്തോളം നീല, വെള്ള കാർഡുകളാണ് മരവിപ്പിക്കൽ ഗണത്തിൽ വരുന്നത്. കേന്ദ്രത്തിന്റെ സ്മാർട്ട് പി.ഡി.എസ് പദ്ധതിയോട് സംസ്ഥാനത്തിന് എതിർപ്പില്ല. സംസ്ഥാന 2024 പദ്ധതിയിൽ ഒപ്പിട്ടതാണ്. പിൻവാങ്ങേണ്ട സാഹചര്യവുമില്ലെന്നും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |