SignIn
Kerala Kaumudi Online
Thursday, 18 June 2026 2.39 AM IST

എം. ജി. അറിയിപ്പുകൾ

mg-university
MG university

പുതുക്കിയ പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിൽ ഏഴാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി./ബി.കോം എൽ.എൽ.ബി. (2015 അഡ്മിഷൻ റഗുലർ) ലോ ഒഫ് പ്രോപ്പർട്ടി പരീക്ഷ 10ന് നടത്തും. പരീക്ഷസമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

പരീക്ഷ തീയതി

രണ്ടാം വർഷ എം.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി (2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 31 ന് ആരംഭിക്കും. പിഴയില്ലാതെ 11 വരെയും 525 രൂപ പിഴയോടെ 12 വരെയും 1050 രൂപ സൂപ്പർഫൈനോടെ 13 വരെയും അപേക്ഷിക്കാം.

ഏഴാം സെമസ്റ്റർ ബി.പി.ഇ.എസ് (2016 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ജനുവരി ഒന്നിന് ആരംഭിക്കും. പിഴയില്ലാതെ ഏഴുവരെയും 525 രൂപ പിഴയോടെ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ 10 വരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.പി.എഡ്. (2018 അഡ്മിഷൻ റഗുലർ/20152017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി ഒന്നിന് ആരംഭിക്കും. പിഴയില്ലാതെ ഏഴുവരെയും 525 രൂപ പിഴയോടെ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ 10 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ എം.എസ്‌സി ഫൈറ്റോ മെഡിക്കൽ സയൻസ് (2018 അഡ്മിഷൻ റഗുലർ. 2014-2017 അഡ്മിഷൻ സപ്ലിമെന്ററി, 201213 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ അഞ്ചിന് തിരുവല്ല മാർ അത്താനേഷ്യസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA