SignIn
Kerala Kaumudi Online
Wednesday, 15 July 2026 9.19 AM IST

പാലായിലെ തോൽവി ചോദിച്ചുവാങ്ങിയത്,​ കള്ളപ്രചാരണം നടത്താൻ ജോസ് വി‌ദ‌ഗ്‌ദ്ധൻ, വലിയൊരു വിഭാഗം ജോസ് കെ മാണിയെ വിട്ട് തിരിച്ചുവരും: പി.ജെ ജോസഫ്

p-j-joseph-

കോട്ടയം: കള്ളപ്രചാരണം നടത്തുന്നതിൽ ജോസ് വിദഗ്ദ്ധനായിരിക്കുന്നുവെന്ന് പി.ജെ ജോസഫ്. കേരളാ കോൺഗ്രസിൽ പി.ജെ ജോസഫ് നുണകൾ ആവർത്തിക്കുന്നെന്ന ജോസ് കെ മാണിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലായിലുണ്ടായ തോൽവി ചോദിച്ചുവാങ്ങിയതാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് പാലായിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എനിക്ക് ചിഹ്നം വേണ്ടെന്ന് സ്ഥാനാർത്ഥി തന്നെ പറഞ്ഞു. പാലായിലെ ഉദ്ഘാടനത്തിന് ജോസ് കെ മാണി ചിഹ്നം കെ.എം മാണിയാണെന്നും പറഞ്ഞു. അതിനർത്ഥം ചിഹ്നം വേണ്ടാ എന്നാണ്. ഇപ്പോൾ പറയുന്നത് പക്ഷേ ചിഹ്നം തന്നില്ലെന്നാണെന്നും പി.ജെ ജേസഫ് വിമർശിച്ചു.

ജോസ് കെ. മാണി വിരുദ്ധ വോട്ടുകളാണ് പാലായിൽ മാണി സി കാപ്പനെ വിജയിപ്പിച്ചത്. പാലായിൽ തന്നെ പരസ്യമായി കൂവി ആക്ഷേപിച്ചു. ജോസ് വിഭാഗം നേരത്തെ യു.ഡി.എഫ് മുന്നണി വിടാൻ തീരുമാനിച്ചിരുന്നു. വലിയ ഒരു വിഭാഗം ആളുകൾ ജോസ് കെ മാണിയെ വിട്ട് തിരിച്ച് വരും. ഒരുമിച്ച് പ്രവർത്തിക്കാൻ സന്നദ്ധതയറിയിച്ച് ധാരാളം ആളുകൾ ബന്ധപ്പെടുന്നുണ്ട്. ജോസ് കെ മാണി പുറത്തു പോയത് യു.ഡി.എഫിന് നല്ല രീതിയിൽ ഗുണം ചെയ്യുമെന്നും പി.ജെ ജോസഫ് അവകാശപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PJ JOSEPH, JOSE K MANI, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA