SignIn
Kerala Kaumudi Online
Wednesday, 27 May 2026 5.56 PM IST

തിരുവനന്തപുരത്ത് ഇന്ന് 533 കൊവിഡ് രോഗികൾ: 519 പേർക്ക് രോഗമുക്തി

thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 533 പേർക്ക്. ഇതിൽ 497 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. അതേസമയം, ഇന്ന് മാത്രം 519 പേർ ജില്ലയിൽ രോഗമുക്തിയും നേടിയിട്ടുണ്ട്. ജില്ലയിൽ മരണമടഞ്ഞ നാല് പേർ കൊവിഡ് രോഗബാധിതരായിരുന്നു എന്നും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സോമശേഖരന്‍ (73), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുമല സ്വദേശി ഭാഗീരഥി അമ്മ (82), റസല്‍പുരം സ്വദേശി രമണി (65), കരിയ്ക്കകം സ്വദേശി സുരേഷ് ബാബു (57) എന്നിവർക്കാണ് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എൻ.ഐ.വി സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കൊവിഡ് മരണങ്ങളുടെ എണ്ണം 175 ആയി ഉയർന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THIRUVANANTHAPURAM, KERALA, COVID 19
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA