SignIn
Kerala Kaumudi Online
Thursday, 18 June 2026 2.54 PM IST

'മോദിയുടെ ഇന്ത്യയിൽ സിപിഎം ഭയപ്പെടണം, മാന്യന്മാരുടെ യഥാർത്ഥ മുഖം പുറത്തുവരും, പിണറായിയും മകളും അറസ്റ്റിലാകും'

READ ENGLISH VERSION

shone-george

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മകൾ വീണാ വിജയനും അറസ്റ്റിലാകുമെന്ന് ഹർജിക്കാരനും ബിജെപി നേതാവുമായ ഷോൺ ജോർജ്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് പണം നൽകിയതിന്റെ ലിസ്റ്റ് കോടതിയിലുണ്ടെന്നും ആ പട്ടിക പുറത്തുവരാൻ താൻ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുസമൂഹം ഇന്ന് മാന്യന്മാരെന്ന് കരുതുന്ന പലരും ആ പട്ടികയിലുണ്ടെന്നും ഷോൺ വ്യക്തമാക്കി. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മാസപ്പടി കേസിൽ ഇ ഡി നടത്തുന്ന നീക്കങ്ങൾ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ്. കേസിൽ വീണാ വിജയൻ മൂന്നാം പ്രതിയാണ്. കമ്പനി നിയമങ്ങൾ ലംഘിച്ച്, യാതൊരു സേവനവും നൽകാതെയാണ് വീണയുടെ കമ്പനി പണം കൈപ്പറ്റിയതെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യമാണ് നടന്നത്.

കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ നരേന്ദ്രമോദി ഭരിക്കുന്ന ഇന്ത്യയിൽ സിപിഎം ഭയപ്പെടുക തന്നെ വേണം. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഇ ഡി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനമൊന്നും ഇ ഡിക്ക് തടസമല്ല. പിന്നെയാണ് പ്രതിപക്ഷത്തിരിക്കുന്ന പിണറായി വിജയൻ. കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ, സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടെങ്കിൽ കൈക്കൂലി മേടിച്ചട്ടുണ്ടെങ്കിൽ മോദി ഭരിക്കുന്ന ഇന്ത്യയിൽ സിപിഎം ഭയപ്പെടുക തന്നെ വേണം. വരും ദിവസങ്ങളിൽ അവർക്കത് മനസിലാകും' - ഷോൺ ജോർജ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA VIJAYAN, PINARAYI VIJAYAN, ED RAID, INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA