SignIn
Kerala Kaumudi Online
Sunday, 18 April 2021 11.42 PM IST

മലപ്പുറത്ത് 14കാരിക്ക് ക്രൂരപീഡനം: മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചത് മാസങ്ങളോളം, പി​ടി​യി​ലായത് രണ്ടുപേർ

pocso-case

മലപ്പുറം: മലപ്പുറം കയ്പകഞ്ചേരിയി​ൽ പതിനാലുകാരിക്ക് ക്രൂരപീഡനം. ഏഴുപേരടങ്ങുന്ന സംഘം മയക്കുമരുന്ന് നൽകി പെൺകുട്ടിയെ മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു.കേസിൽ രണ്ട് പേർ അറസ്റ്റിലായി.

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയും കൂട്ടുകാരോടൊപ്പം ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാർ അറിയാതെ പെൺ​കുട്ടി​ക്ക് വീട്ടിലും മയക്കുമരുന്ന് എത്തിച്ചുകൊടുത്തു. പിന്നാലെ ബ്ലാക്ക്മെയിലിം​ഗും പീഡനവും നടത്തി. ബാലക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്ത് അഭയകേന്ദ്രത്തിലേക്ക് മാറ്റി. പെൺകുട്ടിയെ ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് മുഖ്യപ്രതി. ശേഷി​ക്കുന്ന പ്രതി​കൾക്കായി​ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, POCSO CASE TWO ARRESTED IN MALAPPURAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.