SignIn
Kerala Kaumudi Online
Friday, 18 September 2026 5.37 AM IST

എല്ലാവരും വീട്ടിലെത്തിയിട്ടേ ധോണി മടങ്ങുന്നുള്ളൂ

dhoni

ന്യൂഡൽഹി : ഐ.പി.എൽ പാതിവഴിയിൽ നിർത്തിവച്ചെങ്കിലും ന്യൂഡൽഹിയിൽ നിന്ന് സ്വദേശമായ റാഞ്ചിയിലേക്കുള്ള മടക്കം നീട്ടിവച്ച് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്രസിംഗ് ധോണി. വിദേശ താരങ്ങൾ ഉൾപ്പെടെ എല്ലാവർക്കും വീടുകളിലേക്കെത്താൻ വഴിയൊരുങ്ങിയിട്ടു മാത്രമേ താൻ ടീം ഹോട്ടൽ വിടൂ എന്നാണ് ധോണിയുടെ തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ താരങ്ങളുടെ മടക്കയാത്ര പ്രതിസന്ധിയിലാണ്. സൂപ്പർ കിംഗ്സ് പരിശീലക സംഘാംഗങ്ങളായ മൈക്ക് ഹസി, ലക്ഷ്മിപതി ബാലാജി എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, DHONI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360