SignIn
Kerala Kaumudi Online
Friday, 18 September 2026 12.50 AM IST

മെസി മികവിൽ മയാമിക്ക് ചാമ്പ്യൻസ് കപ്പ്

messi

മയാമി : അമേരിക്കൻ മേജർ സോക്കർ ലീഗിലേയും മെക്സിക്കൻ ലിഗ ചാമ്പ്യൻഷിപ്പിലെയും ജേതാക്കൾ തമ്മിലുള്ള ചാമ്പ്യൻസ് കപ്പ് ഫുട്ബാൾ പോരാട്ടത്തിൽ സൂപ്പർ താരം ലയണൽ മെസിയുടെ മികവിൽ വിജയം കണ്ട് ഇന്റർ മയാമി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മെക്സിക്കൻ ക്ളബ് ക്രസ് അസുലിനെതിരെ മയാമിയുടെ ജയം. ഇതിൽ ഒരു ഗോളടിച്ചതും അടുത്തതിന് വഴിയൊരുക്കിയതും മെസിയാണ്. 24-ാം മിനിട്ടിലാണ് മെസി ഹെഡറിലൂടെ ഗോൾ നേടിയത്. 81-ാം മിനിട്ടിലാണ് കാസിമെറോയുടെ ഗോളിന് അസിസ്റ്റ് ചെയ്തത്.

ഇതാദ്യമായാണ് മയാമി ചാമ്പ്യൻസ് കപ്പ് നേടുന്നത്. പുതിയ പരിശീലകൻ കിലി ഗോൺസാലസിന് കീഴിൽ മയാമിയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ഇന്റർ മയാമിക്കുവേണ്ടി ഏറ്റവും വേഗത്തിൽ നൂറ് ഗോളുകൾ പൂർത്തിയാക്കുന്ന താരമായി ലയണൽ മെസി റെക്കാഡ് കുറിക്കുകയും ചെയ്തു. 114 മത്സരങ്ങളിൽ നിന്നാണ് മെസിയുടെ നേട്ടം.

എംഎൽഎസ് ക്ലബ്ബുകളുടെ ആതിഥേയത്വത്തിൽ നടക്കുന്ന ഈ ടൂർണമെന്റിന്റെ എട്ടാമത് പതിപ്പായിരുന്നു ഇത്.

ഇന്റർ മയാമിയുടെ വിജയത്തിന് മുൻപുള്ള അവസാന മൂന്ന് പതിപ്പുകളിലും മെക്‌സിക്കൻ ടീമുകളായിരുന്നു വിജയികൾ. മെക്‌സിക്കൻ വമ്പന്മാരായ ക്രൂസ് അസുലിന് ഇതുവരെ കാംപെിയോൺസ് കപ്പ് നേടാൻ കഴിഞ്ഞിട്ടില്ല. 2021-ൽ അവർ ഫൈനലിൽ പരാജയപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360