SignIn
Kerala Kaumudi Online
Friday, 02 October 2026 7.29 PM IST

വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയില്‍ 50 ജീവനക്കാര്‍ക്ക് കൊവിഡ്, നിർമ്മാണം തുടരുകയാണെന്ന് ഭാരത് ബയോടെക്ക്

covid

ഹൈദരാബാദ്: കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് വൈറസ് ബാധ. ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനിയുടെ ജോയിന്‍റ് മാനേജിംഗ് ഡയറക്‌ടർ സുചിത്രയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

കൊവാക്‌സിന്‍റെ വിതരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനിയിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചതായുള്ള മുഖവുരയോടെയാണ് 50 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം സുചിത്ര ട്വിറ്ററില്‍ കുറിച്ചത്.

ലോക്ക്ഡൗണിനിടയിലും 24 മണിക്കൂറും വാക്‌സിന്‍ നിര്‍മ്മാണം തുടരുകയാണെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കമ്പനി അറിയിച്ചു. അതേസമയം, ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതുമായി ബന്ധപ്പെട്ട് സാമൂഹ്യമാദ്ധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. എങ്ങനെയാണ് ഇവര്‍ക്ക് കൊവിഡ് ബാധിച്ചത്, ഇവര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നില്ലേ എന്ന തരത്തില്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, BHRATH BIOTECH, COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360