SignIn
Kerala Kaumudi Online
Friday, 02 October 2026 2.42 AM IST

പഞ്ചസാര 15 ദിവസത്തിലേറെ സ്റ്റോക്ക് ചെയ്യരുത്

ന്യൂഡൽഹി: ഉത്സവകാലത്ത് പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കാനും പൂഴ്ത്തിവയ്പ്പ് തടയാനും കേന്ദ്രസർക്കാർ വ്യാപാരികൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. 15 മുതൽ നവംബർ 30 വരെ വ്യാപാരികൾക്ക് പഞ്ചസാര 15 ദിവസത്തിലേറെ സൂക്ഷിക്കാനാകില്ല. ഒരേസമയം കൈവശം വയ്ക്കാവുന്ന പഞ്ചസാരയുടെ അളവും 1,000 ക്വിന്റലായി നിജപ്പെടുത്തി.

രാജ്യത്തെ എല്ലായിടത്തും ഈ പരിധി ബാധകമാണ്. എന്നാൽ കൊൽക്കത്തയും അതിനോട് ചേർന്ന വിപുലമായ മെട്രോ മേഖലകളും അസമും ഒഴിവാക്കി 2,000 ക്വിന്റൽ വരെ സൂക്ഷിക്കാം. പ്രദേശത്തിന്റെ പ്രത്യേക വിപണി ആവശ്യകതയും വടക്കുകിഴക്കൻ മേഖലയിലെ ഗതാഗതസൗകര്യങ്ങളുമാണ് ഇളവിന് കാരണം.

മില്ലുകളിൽ നിന്ന് വ്യാപാരികളലേക്കും അവിടെനിന്ന് ഉപഭോക്താക്കളിലേക്കുമുള്ള പഞ്ചസാരയുടെ നീക്കം സുഗമമാക്കുകയാണ് നിയന്ത്രണത്തിന്റെ ലക്ഷ്യം. പുതിയ പഞ്ചസാര സീസൺ ഒക്ടോബർ ഒന്നിന് ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. മില്ലുകൾ പ്രാദേശിക കാലാവസ്ഥയ്ക്കനുസരിച്ച് കരിമ്പ് അരയ്ക്കൽ ആരംഭിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.

അതേസമയം, പഞ്ചസാര വിലയിൽ ഓഗസ്റ്റിലെ ഉയർന്ന നിരക്കിനെ അപേക്ഷിച്ച് ചില്ലറ വിലയിൽ 15 ശതമാനം കുറവുണ്ടായി. മില്ലുകളിൽനിന്നുള്ള പഞ്ചസാരവിലയിലും 28 ശതമാനത്തോളം ഇടിവുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360