
ന്യൂഡൽഹി: പടക്കം പൊട്ടിക്കൽ സമ്പൂർണമായി നിരോധിച്ചാൽ പൊതുവികാരം വ്രണപ്പെടുമെന്ന് സുപ്രീംകോടതി. പരിസ്ഥിതി സംബന്ധിച്ച ആശങ്കകളും ജനവികാരവും തമ്മിൽ സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പൂർണമായ നിരോധനമോ, 24 മണിക്കൂറും പൊട്ടിക്കാൻ കഴിയുന്ന സാഹചര്യമോ പാടില്ല. ദീപാവലി അടുത്തിരിക്കെ, ഹരിത വിഭാഗത്തിലെ മാലപ്പടക്കങ്ങളുടെ വില്പനയ്‌ക്ക് അനുമതി നൽകി കൊണ്ടാണ് നിലപാട്. ഹരിത പടക്കങ്ങളിലെ ബേരിയം അംശം അന്തരീക്ഷ വായുവിനെ എങ്ങനെ ബാധിക്കുന്നുവെന്നതിൽ പഠനം പൂർത്തിയാക്കാൻ കേന്ദ്രസർക്കാരിനും വിദഗ്ദ്ധ സമിതികൾക്കും ഒക്ടോബർ 15 വരെ സമയവും അനുവദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |