SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.29 PM IST

വയനാട് മരം മുറി അന്വേഷണ സംഘത്തിൽ നിന്ന് ഡി എഫ് ഒ ധനേഷ്‌കുമാറിനെ മാറ്റി; താൻ അറിഞ്ഞില്ലെന്ന് മന്ത്രി ശശീന്ദ്രൻ

saseendran

​​​തിരുവനന്തപുരം: വയനാട് മരം മുറി അന്വേഷണ സംഘത്തിൽ മാറ്റം. ഫ്ലയിംഗ് സ്ക്വാഡ് ഡി എഫ് ഒ പി ധനേഷ്‌കുമാറിനെയാണ് മാറ്റിയ‌ത്. മുട്ടിൽ മരം മുറിയിൽ ഉദ്യോഗസ്ഥ വീഴ്‌ച കണ്ടത്തിയത് ധനേഷ് ആയിരുന്നു. പുനലൂർ ഡി എഫ് ഒ ബൈജു കൃഷ്‌ണനാണ് പകരം ചുമതല.

ധനേഷ് കുമാറിനെ മാറ്റിയത് താൻ അറിഞ്ഞില്ലെന്നും അന്വേഷിക്കുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. ഉദ്യോഗസ്ഥർക്ക് പണം നൽകിയെന്ന കാര്യം അന്വേഷിക്കാന്‍ വനം വകുപ്പിന് അധികാരമില്ല. അധികാരമുണ്ടെങ്കിൽ അന്വേഷിക്കും. സംഭവത്തില്‍ കേന്ദ്ര സർക്കാർ വിശദീകരണം ചോദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അന്വേഷണ സംഘത്തിലുള്ള അഞ്ച് ഡി എഫ് ഒമാരിൽ ഒരാൾ ധനേഷായിയിരുന്നു. എറണാകുളം, തൃശൂർ ജില്ലകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ധനേഷ്. കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡിലേക്ക് തിരികെ പോകാനാണ് ധനേഷിന് നിർദേശം നൽകിയിരിക്കുന്നത്. ഇന്നലെ തൃശൂരിൽ നിന്ന് മുറിച്ച മരങ്ങൾ നിലമ്പൂരിൽ പിടിച്ചതും ധനേഷായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUTTIL ILLEGAL TREE CUTTING, AK SASEENDRAN, FLYING SQUADE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.