SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.04 PM IST

ലിഫ്‌റ്റ് ചോദിച്ച വീട്ടമ്മയെ തട്ടികൊണ്ടുപോകാൻ ശ്രമം, ബൈക്കിൽ നിന്നുചാടിയ യുവതിക്ക് പരുക്ക്

Increase Font Size Decrease Font Size Print Page
attack

കൊല്ലം: ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറിയ വീട്ടമ്മയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചെന്ന് പരാതി. ഇന്നലെ ഉച്ചകഴി‍ഞ്ഞ് മൂന്നുമണിയോടെ അരിപ്പൽ യുപി സ്കൂളിന് സമീപമാണ് സംഭവം.

ബൈക്കില്‍നിന്ന് ചാടിയിറങ്ങിയ ചോഴിയക്കോട് സ്വദേശിനിയായ യുവതിക്ക് തലയിടിച്ച് വീണ് പരുക്കേറ്റു.

സ്കൂളില്‍ നിന്ന് മകൾക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡിൽ ഇറങ്ങിയ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് കൈ കാണിച്ചു. ബൈക്കില്‍ കയറിയ ഉടനെ ബൈക്ക് ഓടിച്ചിരുന്നയാള്‍ യുവതിയെ സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ബൈക്കില്‍നിന്ന് എടുത്തുചാടിയപ്പോഴാണ് റോഡില്‍ തലയിടിച്ചു വീണ് പരുക്കേറ്റത്.

യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ച ചിതറ പൊലീസ് വനത്തിനുളളിൽ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്.

TAGS: CASE DIARY, ATTEMPT TO KIDNAP, HOUSE WIFE KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY