SignIn
Kerala Kaumudi Online
Sunday, 18 October 2026 11.20 PM IST

ഗുരുതരാവസ്ഥയിലായ മകന് ആംബുലൻസിന് വേണ്ടി എംഎൽ‌എയോട് കേണപേക്ഷിച്ച് അമ്മ; തിരിഞ്ഞുനോക്കാതെ ജനപ്രതിനിധികളും ആശുപത്രി അധികൃതരും

ambulance

ലക്നൗ: രോഗം ഗുരുതരമായതിനെ തുടർന്ന് മകനെ ആശുപത്രി മാ‌റ്റാൻ ആംബുലൻസിനായി ഓടിനടന്ന് അമ്മ. ആ സമയം ആശുപത്രി സന്ദർശിച്ച എം.എൽ.എ പോലും അവരെ സഹായിച്ചില്ല. ആംബുലൻസ് കാത്ത് ആശുപത്രി പടിക്കൽ നിൽക്കവെ ചികിത്സ സമയത്ത് കിട്ടാതെ ഒടുവിൽ ആ മകൻ മരിച്ചു. ഉത്തർപ്രദേശിലെ ലഖിംപൂ‌ർ ഖേരി ജില്ലയിലാണ് ഒരമ്മയ്‌ക്ക് ഇങ്ങനെയൊരു ദുരന്തമുണ്ടായത്.

ഗുരുതര രോഗം ബാധിച്ച മകനെ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. രോഗം കലശലാണെന്നും ഉടനെ ജില്ലാ ആശുപത്രിയിലെത്തിക്കണമെന്നും ഡോക്‌ടർമാർ ആ അമ്മയെ അറിയിച്ചു. എത്ര അന്വേഷിച്ചിട്ടും അവ‌ർക്ക് പക്ഷെ ആംബുലൻസ് കിട്ടിയില്ല. ആ സമയത്താണ് സ്ഥലത്തെ എംഎൽ‌എയായ ബിജെപി നേതാവ് അവിടെത്തിയത്. എന്നാൽ ആ അമ്മയുടെ അപേക്ഷ എംഎൽ‌എ ചെവിക്കൊണ്ടതേയില്ല.വൈകാതെ അവിടെവച്ച് തന്നെ ആ മകൻ അന്ത്യശ്വാസം വലിച്ചു.

പണം നൽകാത്തതിന് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ശ്‌മശാനത്തിന് സമീപം ഉപേക്ഷിച്ച് പോയ ആംബുലൻസ് ഡ്രൈവറുടെ വാർത്ത ബംഗളൂരുവിൽ നിന്നും വന്നതിന് പിന്നാലെയാണ് ജനങ്ങൾക്കായി പ്രവ‌ർത്തിക്കേണ്ട എം‌എൽ‌എയുടെ ഈ വാർത്തയും പുറത്തുവന്നത്. ഇരുസംഭവങ്ങളിലും രാജ്യത്തെ ജനങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ശക്തമായ അമർഷമാണ് അറിയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PATIENT, DIED, AFTER, NOT GETTING, AMBULANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360