SignIn
Kerala Kaumudi Online
Sunday, 18 October 2026 10.58 PM IST

ബംഗളൂരുവിൽ ഡീസൽ ലോറി മറിഞ്ഞ് വൻ തീപിടിത്തം, ഡ്രൈവറിന് അത്ഭുത രക്ഷ

diesel-tanker
ഹൈവേയിൽ ഡീസൽ ലോറി മറിഞ്ഞ് തീപിടിത്തമുണ്ടായപ്പോൾ

ബംഗളൂരു: ഹൈവേയിൽ ഡീസൽ ലോറി മറിഞ്ഞ് വൻ തീപിടിത്തം. ബംഗളൂരുവിലെ നൈസ് റോഡിൽ കനകപുര ടോൾ പ്ലാസ‌യ്ക്ക് സമീപമാണ് സംഭവം. അഞ്ജനപുരയിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഡ്രെയിനേജിലേക്ക് ഇടിച്ച് മറിയുകയായിരുന്നു.

മറിഞ്ഞ ടാങ്കറിൽ നിന്ന് വൻതോതിൽ തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിൽപ്പെട്ട ഡ്രൈവറും സഹായിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആരുടെയും പരിക്ക് സാരമല്ലെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

A diesel tanker overturned and caught fire on Bengaluru's Nice Road near the Kanakapura toll plaza. The tanker lost control, crashing into a drainage. The driver and helper narrowly escaped without serious injuries. Police and fire services promptly responded, extinguishing the blaze and clearing the area, though traffic was significantly disrupted for hours. An investigation into the incident is underway.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIESEL TANKER CATCHES FIRE, BENGALURU, LATESTNEWS, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360