
ന്യൂഡൽഹി: സെൻസസ് നടപടികൾ അട്ടിമറിക്കാൻ ആർ.എസ്.എസ്,ബി.ജെ.പി അനുഭാവികളെ തിരുകി കയറ്റുകയാണെന്ന് കോൺഗ്രസ്. സ്വകാര്യ സ്കൂൾ അദ്ധ്യാപകരെ അടക്കം ഉൾപ്പെടുത്തി സെൻസസ് എന്യൂമറേറ്റർ പൂൾ വികസിപ്പിച്ച നടപടിയിലാണിത്. എസ്.ഐ.ആറിനെപ്പോലെ,സെൻസസും അപകടകരമായ രീതിയിൽ കൃത്രിമമാക്കാനാണ് നീക്കമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. സെൻസസ് നടപടി ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർക്കുള്ള തൊഴിൽ അവസരമായി മാറ്റുകയാണ്. ഇത് സെൻസസ് പ്രക്രിയയെ ദുർബലപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |