SignIn
Kerala Kaumudi Online
Sunday, 18 October 2026 8.28 AM IST

ഡൽഹി വിമാനത്താവളത്തിൽ പക്ഷിയിടി; 357 യാത്രക്കാരുമായെത്തിയ എമിറേറ്റ്സ് വിമാനത്തിന് തകരാർ

emirates-flight
എമിറേറ്റ്‌സ് വിമാനം

ന്യൂഡൽഹി: റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു. ദുബായിൽനിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 യോടെ പക്ഷിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ സംഭവിച്ചതിനെ തുടർന്ന് 14 മണിക്കൂർ വൈകി മാത്രമേ മടക്കയാത്ര ഉണ്ടാകൂവെന്ന് അധികൃതർ അറിയിച്ചു.

ക്രൂ അംഗങ്ങൾ അടക്കം 357പേരാണ് 357 പേരാണ് സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർക്ക് നേരിട്ട കാലതാമസത്തിൽ ഖേദം പ്രകടിപ്പിച്ച വിമാനക്കമ്പനി താമസസൗകര്യം അടക്കമുള്ളവ ഏർപ്പാടാക്കിയതായും വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വർഷത്തോളമായി വിമാനത്തിൽ പക്ഷിയിടിക്കുന്ന സംഭവങ്ങൾ ഡൽഹി വിമാത്താവളത്തിൽ വർദ്ധിക്കുന്നുണ്ട്. വിമാനത്താവളത്തിന് സമീപം മാലിന്യം തള്ളുന്നത് പതിവായതും ഇറച്ചിവിതരണ മെഷീൻ സ്ഥാപിച്ചതുമാണ് ഇവിടേക്ക് ഇത്രയധികം പക്ഷികളെത്താൻ കാരണമായത്. ഇക്കാരണങ്ങളാൽ അപകടങ്ങൾ വർദ്ധിക്കുന്നതായി എയർഫീൽഡ് മാനേജ്‌മെന്റ് കഴിഞ്ഞ മാസം നടത്തിയ മീറ്റിംഗിലും വിശദമാക്കിയിട്ടുണ്ട്.

English Summary

An Emirates flight from Delhi to Dubai was delayed by over 14 hours after a bird strike damaged the aircraft during landing in Delhi. The airline arranged hotel accommodation for affected passengers while repairs were carried out.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIRD STRIKE WITH FLIGHT, EMIRATES FLIGHT, DELHI AIRPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360