തിരുവനന്തപുരം: മുൻ എം.പിയും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഡൽഹിയിലെ സ്പെഷ്യൽ ലെയ്സൺ ഓഫീസറുമായിരുന്ന എ.സമ്പത്ത് മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായേക്കും. സി.പി.എം നേതൃത്വത്തിൽ ഇതുസംബന്ധിച്ച് ധാരണയായി. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രൈവറ്റ് സെക്രട്ടറിയെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. വൈകാതെ ഇതുസംബന്ധിച്ചും തീരുമാനമുണ്ടാകുമെന്ന് സി.പി.എം കേന്ദ്രങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |