കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവില്ലെന്ന് കൊല്ലം ജില്ലാ ആർ.സി.എച്ച് ഓഫീസറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഡോക്ടർ കൈക്കൂലി വാങ്ങിയതായി കുഞ്ഞിന്റെ പിതാവ് ആരോപണം ഉയർത്തിയെങ്കിലും അതുസംബന്ധിച്ച് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് അരോഗ്യ വകുപ്പ് അധികൃതർ വിശദീകരിച്ചു.
ഡി.എം.ഒ നിയോഗിച്ച ആർ.സി.എച്ച് ഓഫീസർ ഡോ. ലിൻഡ ജോണിന്റെ നേതൃത്വത്തിൽ ഗൈനക്കോളജിസ്റ്റും പീഡിയാട്രീഷ്യനും ഉൾപ്പെട്ട സംഘം ഇന്നലെ ആശുപത്രിയിലെത്തി ചികിത്സാ രേഖകൾ പരിശോധിച്ചതിന് പുറമേ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും മൊഴി രേഖപ്പെടുത്തിയാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമേ അന്തിമ റിപ്പോർട്ട് നൽകുകയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |