SignIn
Kerala Kaumudi Online
Sunday, 04 October 2026 12.30 PM IST

മുപ്പതുകളിൽ മുത്തച്ഛനും മുത്തശ്ശിയുമായി ജെന്നിയും റിച്ചാ‌ഡും

couple-aged-33-and-35-wel

ബ്രിട്ടൻ: ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തച്ഛനും മുത്തശ്ശിയുമായിരിക്കുകയാണ് ജെന്നി മെഡ്‍ലാമും ഭർത്താവ് റിച്ചാഡും.ജെന്നിയുടെ 17കാരിയായ മകൾ ഷർമെയ്ൻ പെൺകുഞ്ഞിന് ജന്മം നൽകിയതോടെയാണ് 34കാരിയായ ജെന്നിയും 35കാരിയായ റിച്ചാഡും മുത്തച്ഛനും മുത്തശ്ശിയുമായത്.

ജൂണിലാണ് ഷർമെയ്ൻ പ്രസവിച്ചത്. ജെന്നിയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ഷർമെയ്ൻ. ഷർമെയ്ന് അഞ്ച് വയസ്സുകള്ളപ്പോഴാണ് ജെന്നി റിച്ചാഡിനെ ജീവിതപങ്കാളിയാക്കുന്നത്.

കഴിഞ്ഞ വർഷമാണ് ഷർമെയ്ൻ താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന വിവരം മാതാപിതാക്കളെ അറിയിച്ചത്. രണ്ട് വർഷമായി പ്രണയത്തിലായിരുന്നു ഷർമെയ്ൻ. ജെന്നിയാകട്ടെ ഷർമെയ്ന് പൂർണ പിന്തുണയും നൽകി.

കുഞ്ഞ് ഞങ്ങളുടേതാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. സത്യം പറഞ്ഞാൽ പോലും പലരും വിശ്വസിക്കാറില്ല. ‍ഞങ്ങൾ ഇപ്പോഴും മുപ്പതുകളിലാണല്ലോ - ജെന്നി പറയുന്നു. 12–ഉം 10–ഉം വയസ്സുള്ള രണ്ട് കുട്ടികൾ കൂടി ഇവർക്കുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COUPLE AGED 33 AND 35 WELCOME THEIR FIRST GRANDCHILD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360