SignIn
Kerala Kaumudi Online
Sunday, 21 June 2026 1.37 AM IST

അംഗങ്ങൾ മാസ്‌ക്‌ ധരിക്കണം : സ്‌പീക്കർ

speaker

തിരുവനന്തപുരം:നിയമസഭയിൽ അംഗങ്ങൾ നിർബന്ധമായും മാസ്‌ക്‌ ധരിക്കണമെന്ന്‌ സ്‌പീക്കർ എം.ബി.രാജേഷ്‌ പറഞ്ഞു. വ്യാഴാഴ്‌ച സഭാസമ്മേളനം ആരംഭിച്ച ഉടനാണ്‌ സ്‌പീക്കർ ഇക്കാര്യം ഓർമ്മിപ്പിച്ചത്‌. സഭയിൽ ഇരിക്കുമ്പോൾ മാസ്‌ക്‌ നിർബന്ധമായും ധരിക്കണമെന്ന്‌ നേരത്തെയും പറഞ്ഞിട്ടുണ്ട്‌. എന്നിട്ടും ചിലർ വിമുഖത കാണിക്കുന്നു. ഇത്‌ മാദ്ധ്യമങ്ങളിലൂടെ ജനം കാണുന്നുണ്ട്‌. അതിനാൽ എല്ലാവരും സഭയിൽ മാസ്‌ക്‌ ശരിയായി ധരിക്കാൻ ശ്രദ്ധിക്കണം- സ്‌പീക്കർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPEAKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA