കാമ്പ്നൂ:ഫുട്ബാൾ ലോകത്തെ വമ്പൻ പോരാട്ടമായ സ്പാനിഷ് ലാലിഗയിലെ എഫ്.സി ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള എൽ ക്ലാസിക്കോ ഇന്ന് രാത്രി നടക്കും. ഇന്ത്യൻ സമയം രാത്രി 7.45 മുതൽ ബാഴ്സയുടെ തട്ടകമായ നൗകാമ്പിലാണ് മത്സരം. ഇന്ത്യയിൽ ഫേസ് ബുക്ക് ലൈവാണ് ഉള്ളത്. മെസിയോ റൊണാൾഡോയോ ഇല്ലാത്ത എൽ ക്ലാസിക്കോയെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
മറക്കരുത് പ്രീമിയർ പോരാട്ടം
ലണ്ടൻ : ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ വമ്പൻ ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിലുള്ള മത്സരവും ഇന്നാണ്. രാത്രി 9 മുതൽ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിലാണ് മത്സരം. സ്റ്റാർസ്പോർട്സിലും ഹോട്ട്സ്റ്റാറിലും തത്സമയ സംപ്രേഷണം ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |