കൊല്ലം: കൊട്ടാരക്കര തുറവൂർ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിക്ക് സമീപം വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് നിന്ന് 175 ലിറ്റർ കോട എക്സൈസ് കണ്ടെടുത്തു. 35 ലിറ്റർ വീതം കൊള്ളുന്ന 5 കന്നാസുകളിലായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ കോട ദീപാവലി ലക്ഷ്യമാക്കി തയ്യാറാക്കിയതായാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് സമീപപ്രദേശത്തെ മുൻ മദ്യ, മയക്കുമരുന്ന് കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എ. സഹദുള്ളയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എ. ഷഹാലുദീൻ, എ. ഷിലു, സിവിൽ എക്സൈസ് ഓഫീസർമാരായ ടി. നഹാസ്, കെ.ആർ. കൃഷ്ണരാജ്, ഡ്രൈവർ ഗോപകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് കോട പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |