SignIn
Kerala Kaumudi Online
Tuesday, 12 May 2026 8.42 AM IST

പ്രാർത്ഥനയ്ക്കിടെ ഉറങ്ങിപ്പോയതിന് അനാഥാലയത്തിലെ വൃദ്ധയ്ക്ക് ചൂരൽ മർദ്ദനം, സ്ഥാപന നടത്തിപ്പുക്കാരനെതിരെ പൊലീസ് കേസ്

Increase Font Size Decrease Font Size Print Page
snehalayam

കൊല്ലം: അനാഥാലയത്തിലെ അന്തേവാസിയെ ചൂരൽ കൊണ്ട് മർദ്ദിച്ച സ്ഥാപന നടത്തിപ്പുകാരനെതിരെ പൊലീസ് കേസ്. കൊല്ലം അഞ്ചലിലെ അർപ്പിത സ്നേഹാലയത്തിന്റെ നടത്തിപ്പുകാരൻ അഡ്വ സജീവനെതിരെയാണ് കേസെടുത്തത്. പ്രാർത്ഥനയ്ക്കിടെ ഉറങ്ങിപ്പോയെന്ന് ആരോപിച്ചാണ് അനാഥാലയത്തിലെ വൃദ്ധയെ ചൂരൽ കൊണ്ട് ഇയാൾ മർദ്ദിച്ചത്. ഇതിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് സജീവനെതിരെ പൊലീസ് കേസെടുത്തത്. അനാഥാലയത്തിലെ മറ്റ് അന്തേവാസികളോടും ഇയാൾ കയർത്തു സംസാരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിന് കാരണമായ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സ്ഥാപനത്തിലെ തന്നെ ജീവനക്കാരനായ ജസ്റ്റിൻ സലീം ഫോണിൽ പകർത്തുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ഇത് സംബന്ധിച്ച് ഡി ജി പി അടക്കമുള്ളവർക്കും ഇയാൾ പരാതിയും നൽകിയിരുന്നു.
അതേസമയം ജസ്റ്റിൻ സലീം സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യം കാരണമാണ് ഇയാൾ വീഡിയോ പുറത്തുവിട്ടതെന്നും താൻ വൃദ്ധയെ മർദ്ദിച്ചിട്ടില്ലെന്നും പകരം കസേരയിലാണ് അടിച്ചതെന്നും സജീവൻ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ സ്നേഹാലയത്തിലേക്ക് പ്രകടനം നടത്തി.

TAGS: SNEHALAYAM, ORPHANAGE, KOLLAM, ANCHAL, DYFI, DGP, OLD AGE HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA