തിരുവനന്തപുരം:തദ്ദേശവകുപ്പിൽ സ്ഥലംമാറ്റത്തിനുപിന്നിൽ ക്രമക്കേടും ബാഹ്യഇടപെടലും ഉണ്ടെന്ന ആരോപണം ശക്തമായതോടെ ചുമതലകളിൽ മാറ്റം വരുത്തി ഉത്തരവിറക്കി.തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് ആണ് സ്ഥലംമാറ്റം പ്രമോഷൻ തുടങ്ങിയവയുടെ പൂർണ്ണചുമതലയെങ്കിലും ഇതുസംബന്ധിച്ച് റൂറൽ ഡയറക്ടർക്ക് നൽകിയിരുന്ന അധികാരം പിൻവലിച്ചു. പ്രിൻസിപ്പൽ ഡയറക്ടർക്ക് കീഴിലുള്ള അഡീഷണൽ ഡയറക്ടർക്കാണ് പുതിയ ചുമതല. സ്ഥലംമാറ്റത്തെക്കുറിച്ച് വ്യാപക ആരോപണമുയർന്നതിനാൽ ഭാവിയിൽ അന്വേഷണം നടക്കുമെന്ന ആശങ്കയിലാണ് മാറ്റമെന്നാണ് അറിയുന്നത്.
സാധാരണ ഓൺലൈനായി, സ്കൂൾഅവധിക്കാലത്ത് നടത്തേണ്ടിയിരുന്ന സ്ഥലംമാറ്റമാണ് ഇപ്പോൾ നടത്തുന്നത്. തദ്ദേശവകുപ്പ്ഏകീകകരണത്തെ തുടർന്നുണ്ടായ പ്രത്യേകസാഹചര്യവും തദ്ദേശസ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനവും കണക്കിലെടുക്കാതെ രാഷ്ട്രീയ,സാമ്പത്തിക താൽപര്യങ്ങൾ മുൻനിറുത്തിയാണ് സ്ഥലംമാറ്റം നടത്തുന്നതെന്നാണ്ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |