SignIn
Kerala Kaumudi Online
Sunday, 08 November 2026 1.51 AM IST

പറ്റില്ലെന്ന് പറഞ്ഞൊഴിഞ്ഞ് ടി.വി.സുഭാഷ് കെ.എം.എസ്.സി.എൽ മേധാവിയാകാൻ ആളില്ല

തിരുവനന്തപുരം:കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) മാനേജിംഗ് ഡയറക്ടർ പദവി ഏറ്റെടുക്കാൻ ആളില്ല. ഒടുവിൽ എം.ഡി സ്ഥാനത്തേക്ക് നിയോഗിച്ച ടി.വി.സുഭാഷ് കെ.എം.എസ്.സി.എല്ലിലേക്ക് ഇല്ലെന്ന് അറിയിച്ചു. മറ്റ് ജോലികൾ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. മറ്റൊരു ഉദ്യോഗസ്ഥനെയാണ് പരിഗണിക്കുന്നത്.

ഒരു മാസത്തിനിടെ പലരെയും പരിഗണിച്ചെങ്കിലും ആരും ചുമതലയേറ്റില്ല. ഡോ.രേണുരാജിനെ മാറ്റിയതിന് പിന്നാലെ അരുൺ കെ.നായർ, എച്ച്. ദിനേശൻ എന്നിവരെയും നിശ്ചയിച്ചിരുന്നെങ്കിലും ചുമതലയേറ്റെടുത്തില്ല.

മരുന്നുവിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും വൻകിട കമ്പനികളുമായുള്ള ടെൻഡർ നടപടികളിലെ അട്ടിമറി നീക്കങ്ങളും ഭാവിയിൽ നിയമക്കുരുക്കുകൾക്ക് കാരണമായേക്കാമെന്ന ഭയമാണ് ഉദ്യോഗസ്ഥർ കെ.എം.എസ്.സി.എൽ മേധാവിയുടെ കസേരയിൽ ഇരിക്കാൻ മടിക്കാൻ കാരണം. കോർപ്പറേഷൻ ജനറൽ മാനേജർക്കാണ് എം.ഡിയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA