
തിരുവനന്തപുരം:സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. കരട് പട്ടികയെ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും പരിഹരിച്ചാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിർദ്ദേശം പാലിച്ച് ഉത്തരവിറക്കിയത്. അനുകമ്പാർഹമായ സാഹചര്യം കണക്കിലെടുത്ത് 89പേരെ അതത് സ്‌കൂളുകളിൽ നിലനിറുത്തി. 76പേർക്ക് ഈ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റം നൽകി. പൊതുവിഭാഗത്തിൽ 339പേർക്കാണ് സ്ഥലംമാറ്റം. വയനാട് മീനങ്ങാടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പഠനയാത്രയുമായുണ്ടായ വിഷയത്തിൽ പ്രിൻസിപ്പൽ ഷിവി എം.കെയെ വടുവഞ്ചൽ ഗവൺമെന്റ് എച്ച്.എസ്.എസിലേക്കുള്ള സ്ഥലംമാറ്റം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും. ഷിവിയെ സ്ഥലംമാറ്റിയത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |