SignIn
Kerala Kaumudi Online
Friday, 11 September 2026 4.38 PM IST

ബ്രിട്ടനും ശീതകാല ഒളിമ്പിക്സ് ബഹിഷ്കരിച്ചേക്കും

winter-olympics

ലണ്ടൻ:ചൈനയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സ് ബഹിഷ്കരിക്കുന്നത് ആലോചനയിലുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഉയിഘൂർ മുസ്ലിങ്ങളുൾപ്പെടെയുള്ളവർക്കെതിരെ ചൈനയിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ കണക്കിലെടുത്താണിതെന്നാണ് റിപ്പോർട്ടുകൾ. ശീ​ത​കാ​ല​ ​ഒ​ളി​മ്പി​ക്​​സ് നയതന്ത്രമായി​​ ​ബ​ഹി​ഷ്​​ക​രി​ക്കു​ന്ന​ത്​​ ​പ​രി​ഗ​ണ​ന​യിലാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കയും വ്യക്തമാക്കിയിരുന്നു. ബോറിസ് ജോൺസൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ ഒളിമ്പിക്സിൽ പങ്കെടുക്കില്ലെന്നും എന്നാൽ ചൈനയിലെ ചില ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികൾ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ചർച്ചകൾ ബ്രിട്ടനിൽ സജീവമായി നടക്കുന്നുണ്ട്. അടുത്ത വർഷം ഫെബ്രുവരി നാല് മുതൽ 20 വരെയാണ് ശീതകാല ഒളിമ്പിക്സ് നടക്കുന്നത്.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, WINTER OLYMPICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360