SignIn
Kerala Kaumudi Online
Thursday, 02 July 2026 4.44 PM IST

അതി‌ർത്തിയിൽ ചൈന മിസൈൽ, റോക്കറ്റ് റെജിമെന്റുകളെ വിന്യസിച്ചതായി റിപ്പോർട്ട്

india-china

ലഡാക്ക്: കിഴക്കൻ ലഡാക്കിന് സമീപം ചൈന മിസൈൽ, റോക്കറ്റ് റെജിമെന്റുകളെ വിന്യസിക്കുന്നതായും അതിർത്തിക്ക് സമീപം പുതിയ റോഡുകളും ഹൈവേകളും നിർമ്മിക്കുന്നതായും ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്തുവിട്ട് ദേശീയ മാദ്ധ്യമം. കിഴക്കൻ ലഡാക്ക് സെക്ടറിന് എതിർവശത്തുള്ള അക്‌സായി ചിൻ മേഖലയിലാണ് ചൈനീസ് സൈന്യം പുതിയ ഹൈവേ നിർമ്മിക്കുന്നതെന്നാണ് വിവരം.

ടിബറ്റൻ സ്വയംഭരണ മേഖലയുടെ സമീപം വൻ തോതിൽ ചൈനീസ് സൈന്യത്തിന്റെ മിസൈൽ, റോക്കറ്റ് റെജിമെന്റുകൾ വിന്യസിച്ചിട്ടുണ്ടെന്നും അതീവ രഹസ്യമായി സൈനിക ഷെൽട്ടറുകൾ നിർമ്മിച്ചെന്നും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ വിന്യസിച്ചിരിക്കുന്ന നിരീക്ഷണ ഡ്രോണുകളുടെ എണ്ണത്തിലും വർദ്ധനവുണ്ട്.

കഷ്ഗർ, ഗർ ഗൻസ, ഹോട്ടാൻ എന്നിവിടങ്ങളിലെ പ്രധാന താവളങ്ങൾ കൂടാതെ ചൈന ഹൈവേകളുടെ വീതികൂട്ടുകയും പുതിയ എയർ സ്ട്രിപ്പുകൾ നിർമ്മിക്കുകയും ചെയ്യുന്നുണ്ട്. ടിബറ്റുകാരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാനും ഔട്ട്‌പോസ്റ്റുകളിൽ അവരെക്കൂടി വിന്യസിക്കാനുമുള്ള ചൈനയുടെ ശ്രമവും വേഗത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, AMIDST BORDER DISPUTE CHINA DEPLOYED MISSILE REGIMENT ON LAC INDIA EXPRESSED CONCERN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360