SignIn
Kerala Kaumudi Online
Friday, 29 May 2026 3.38 AM IST

എരിയുന്ന കനലോ പാപ്പൻ, മാസായി സുരേഷ് ഗോപി, ജോഷി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

kk

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പന്‍' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. മാസ്സ് ലുക്കിലാണ് സുരേഷ് ​ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബര്‍ 13ന് ആരംഭിച്ചിരുന്നു. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തില്‍ 'മാത്യൂസ് പാപ്പന്‍ ഐ.പി.എസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇഫാര്‍ മീഡിയ കൂടി നിര്‍മ്മാണ പങ്കാളികളാവുന്നുണ്ട്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. ഗോകുല്‍ സുരേഷ്,​ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PAPPAN MOTION POSTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY