SignIn
Kerala Kaumudi Online
Sunday, 27 September 2026 10.42 PM IST

ആകാശ് പ്ളസ് ബൈജൂസിൽ കീം+ജെ.ഇ.ഇ മെയിൻ കോഴ്സ്

exams

കൊച്ചി: ആകാശ് പ്ളസ് ബൈജൂസ് എൻജിനിയറിംഗ് തത്പരരായ കേരളത്തിലെ വിദ്യാർത്ഥികൾക്കായി കീം പ്ളസ് ജെ.ഇ.ഇ മെയിൻ കോഴ്‌സ് ജൂണിൽ ആരംഭിക്കുന്നു. പ്രവേശനം തുടങ്ങി.

11-ാം ക്ളാസിൽ പഠിക്കുന്നവരും കേരളത്തിലെ എൻജിനിയറിംഗ് കോളേജുകളിലേക്കും ജെ.ഇ.ഇ മെയിൻസിനും കേരള എൻജിനിയറിംഗ്, അഗ്രികൾച്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്കും (കീം) താത്പര്യമുള്ളവർക്ക് പങ്കെടുക്കാം. ഇംഗ്ളീഷിലാണ് കോഴ്സുകൾ. മലയാളത്തിലും ഇംഗ്ളീഷിലും ടെസ്‌റ്റ് പേപ്പറുകളുണ്ടാകും.

ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടൊപ്പം 11-ാം ക്ളാസിലെ സിലിബസ് കൂടി ഉൾപ്പെടുന്ന ഉന്നതനിലവാരമുള്ള പഠനസാമഗ്രികൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. ഓഫ്‌ലൈൻ, ഓൺലൈൻ, ഹൈബ്രിഡ്, ഡിസ്‌റ്റന്റ് എഡ്യൂക്കേഷൻ ക്ളാസുകളുണ്ടാകുമെന്ന് ആകാശ് പ്ളസ് ബൈജൂസ് ഡെപ്യൂട്ടി ഡയറക്‌ടർ സഞ്ജയ് കുമാർ ശർമ്മ പത്രസമ്മേളനത്തിൽ പറഞ്ഞു.

1.8 ലക്ഷം രൂപയാണ് ഫീസ്. സ്‌കോളർഷിപ്പ് നേടി ഫീസ് ഒരുലക്ഷം രൂപയായി കുറയ്ക്കാം. കൊച്ചി, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ, കോഴിക്കോട് തുടങ്ങി കേരളത്തിലെ 9 ശാഖകളിലാണ് കോഴ്‌സ്. റീജിയണൽ സെയിൽസ് ഹെഡ് ആശിഷ് ഝാ, പി.ആർ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡ് വരുൺ ജോഷി, ഏരിയ ബിസിനസ് ഹെഡ്ഡുമാരായ ബിജി നായർ, അരുൺ വിശ്വനാഥ് എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, AKASH BYJUS, KEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360