SignIn
Kerala Kaumudi Online
Thursday, 19 February 2026 3.53 AM IST

ആലപ്പുഴയിൽ കെ സ്വിഫ്റ്റ് ബസ് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു; 10 പേർക്ക് പരിക്ക്, ബസ് ഡ്രൈവറുടെ നില ഗുരുതരം 

Increase Font Size Decrease Font Size Print Page
k-swift

ആലപ്പുഴ: ചേർത്തലയ്ക്ക് സമീപം വയലാർ ദേശീയപാതയിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് പത്ത് പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ ബസ് ഡ്രൈവർ മനോജിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. നിസാര പരിക്കേറ്റ മറ്റ് യാത്രക്കാരെ ചേർത്തല താലൂക്ക് ആശുപത്രിയിലാക്കി. പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. ശക്തമായ മഴ കാരണം റോഡരികിൽ ലോറി നിർത്തിയിട്ടിരുന്നത് കാണാത്തതാണ് അപകടകാരണമെന്നാണ് സംശയം.

TAGS: K SWIFT, ACCIDENT, K SWIFT LORRY ACCIDENT, VAYALAR K SWIFT ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY