SignIn
Kerala Kaumudi Online
Sunday, 05 July 2026 10.03 AM IST

അമ്മയെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

ബദിയടുക്ക: അമ്മയെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബദിയടുക്ക പെർഡാല ശാന്തിപ്പള്ളയിലെ പരേതനായ രാമനായകിന്റെ മകൻ രങ്കപ്പനായകിനെ (42)യാണ് ഇന്നലെ ഉച്ചയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. അമ്മ കമലയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന രങ്കപ്പനായകിനെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനെ തുടർന്ന് കോടതി വിട്ടയച്ചിരുന്നു. ബീജന്തടുക്ക പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിൽ റിമാൻഡിലായിരുന്ന രങ്കപ്പനായക് ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. വീട് കുത്തിതുറന്ന് കവർച്ച നടത്തിയതടക്കം നിരവധി മോഷണക്കേസുകളിൽ പ്രതി കൂടിയാണ് രങ്കപ്പനായകെന്ന് പൊലീസ് പറഞ്ഞു. രങ്കപ്പനായകിന്റെ സഹോദരങ്ങളായ സുബ്ബനായക്, ഗോപാലകൃഷ്ണ എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു. രങ്കപ്പനായക് വീട്ടിൽ ഒറ്റക്ക് താമസിച്ചുവരുന്നതിനിടെയാണ് മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നത്. ബദിയടുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, PRATHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY