SignIn
Kerala Kaumudi Online
Friday, 19 June 2026 5.21 AM IST

അഗ്‌നിപഥ്: ചെങ്ങന്നൂർ യൂണിയൻസൗജന്യ രജിസ്‌ട്രേഷൻ ആരംഭിച്ചു

agni
അഗ്‌നിപഥ് സൗജന്യ രജിസ്‌ട്രേഷൻ കൗണ്ടറിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം യൂണിയൻ ചെയർമാൻ അനിൽ അമ്പാടി നിർവ്വഹിക്കുന്നു. വൈദിക സമിതി ജോ.കൺവീനർ സതീഷ് ബാബു, യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം, യൂത്ത്മൂവ്‌മെന്റ് ട്രഷറർ പ്രസീത പ്രസാദ്, വൈസ്‌ചെയർപേഴ്‌സൺ ആര്യ, യൂണിയൻ അഡ്.കമ്മറ്റി അംഗം മോഹനൻ കൊഴുവല്ലൂർ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽരാജ്, കൗൺസിലർ അഖിലേഷ് കുമാർ എന്നിവർ സമീപം.

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിൽ ഭാരതീയ കര, വ്യോമ, നാവിക സേനാ റിക്രൂട്ട്‌മെന്റ് അഗ്‌നിപഥ് സൗജന്യ രജിസ്‌ട്രേഷൻ കൗണ്ടറിന്റെ പ്രവർത്തനം ആരംഭിച്ചു. യൂണിയൻ ഓഫീസിനോട് ചേർന്നുള്ള ഗുരുകാരുണ്യം ജനസേവനകേന്ദ്രത്തിൽ ആരംഭിച്ച രജിസ്‌ട്രേഷൻ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗം മോഹനൻ കൊഴുവല്ലൂർ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽരാജ്, ട്രഷറർ പ്രസീത പ്രസാദ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ അഖിലേഷ് കുമാർ, ധർമ്മസേന കോ-ഓഡിനേറ്റർ വിജിൻ രാജ്, സൈബർ സേന ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ, വൈസ് ചെയർപേഴ്‌സൺ ആര്യ, വൈദിക സമിതി ജോ.കൺവീനർ സതീഷ് ബാബു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL