SignIn
Kerala Kaumudi Online
Thursday, 10 September 2026 1.15 AM IST

ചെന്നൈയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

murder

ചെന്നൈ: ചെന്നൈ നഗരമദ്ധ്യത്തിൽ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു. അച്ഛനും മകനും ഉൾപ്പെട്ട സംഘമാണ് കൊലയ്ക്ക് പിന്നിൽ. നേർക്കുണ്ട്രം സ്വദേശി രാജ്കുമാറാണ് കൊല്ലപ്പെട്ടത്. ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിൻതുടർന്ന് വെട്ടിവീഴ്ത്തുകയായിരുന്നു. ഇയാളെ പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘം ബൈക്കുകളിലായിരുന്നു എത്തിയത്. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. ഏഷ്യയിലെ ഏറ്റവും വലിയ മൊത്ത വ്യാപാര കേന്ദ്രമായ കോയമ്പാട് മാർക്കറ്റിന് പുറകിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ കൊല്ലം ഷൺമുഖം എന്നയാളെ രാജ്കുമാർ വെട്ടിക്കൊന്നിരുന്നു. അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MURDERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360