SignIn
Kerala Kaumudi Online
Thursday, 10 September 2026 1.50 AM IST

 സ്വത്തുതർക്ക കേസിൽ സുപ്രീംകോടതി അമ്മയുടെ കാൽതൊട്ടു മാപ്പു ചോദിക്കൂ...

d

ന്യൂ‌ഡൽഹി: അമ്മയുടെ കാൽതൊട്ട് മാപ്പു ചോദിക്കൂയെന്ന്, സ്വത്തുതർക്കവുമായെത്തിയ മകനോട് സുപ്രീംകോടതി. ഡൽഹി സ്വദേശികളായ മാതാപിതാക്കൾ വീടിന്റെ ഒന്നാം നില മകനും ഭാര്യയ്‌ക്കും താമസിക്കാൻ വിട്ടുകൊടുത്തിരുന്നു. എന്നാൽ വീടും സ്ഥലവും കൈക്കലാക്കാൻ മകനും ഭാര്യയും ശ്രമം തുടങ്ങി. മാതാപിതാക്കളെ അധിക്ഷേപിക്കുന്നത് പതിവാക്കി. വ്യാജരേഖകൾ നിർമ്മിച്ച് സ്വത്ത് തട്ടിയെടുക്കാൻ നീക്കം തുടങ്ങിയതോടെ മാതാപിതാക്കൾ ഡൽഹിയിലെ സിവിൽ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. സ്വത്തിന്റെ ഉടമാവസ്ഥാവകാശം മാതാപിതാക്കൾക്കാണെന്ന് ഡൽഹി ഹൈക്കോടതിയും അനുകൂല നിലപാടെടുത്തതോടെ മകൻ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വാദം കേൾക്കുന്നതിനിടെയാണ്, ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശ‌ർമ്മയും എൻ.കെ. സിംഗും അടങ്ങിയ ബെഞ്ച് മകനെ ഉപദേശിച്ചത്. ഹിന്ദുമതത്തിൽ അമ്മയുടെ സ്ഥാനമെന്താണെന്ന് അറിയാമോ? ചെയ്‌തു കൂട്ടിയ പാപങ്ങൾക്ക് അമ്മയുടെ കാലിൽ വീണു മാപ്പിരക്കണം. അമ്മയിൽ നിന്ന് അനുഗ്രഹം വാങ്ങണമെന്നും കൂട്ടിച്ചേർത്തു. മകന്റെ അപ്പീൽ തള്ളി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360