ബംഗളൂരു: കർണാടകയിലെ പൊതുമരാമത്ത് മന്ത്രിയുടെ വസതികളിൽ ഇ ഡി റെയ്‌ഡ്. മന്ത്രി സതീഷ് ജർക്കിഹോളിന്റെ ബലകാവയിലെ വീട്ടിലുൾപ്പെടെ 18 കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. കർണാടകയ്‌ക്ക് പുറമെ ഗോവ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും റെയ്‌ഡ് നടക്കുന്നുണ്ട്.
എക്‌സൈസ് മന്ത്രിയായിരുന്നപ്പോൾ നടത്തിയ ഇടപാടുകളിലാണ് അന്വേഷണം. ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് ഇ ഡി റെയ്‌ഡ് നടത്തുന്നത്. വിദേശത്തേക്ക് പണം കടത്തിയതായും ഇ ഡി സംശയിക്കുന്നു.
ഒന്നാം സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് സതീഷ് ജർക്കിഹോളി എക്‌സൈസ് മന്ത്രിയായിരിക്കെ വിതരണം ചെയ്‌ത എക്‌സൈസ് ലൈസൻസുകളിലാണ് ക്രമക്കേട് ആരോപിക്കുന്നത്. 178 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഇ ഡി സംശയിക്കുന്നത്. മന്ത്രിയുടെ സഹോദരീഭർത്താവായ വൈ മഞ്ജുനാഥ് അന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ നേരത്തെ രണ്ട് തവണ നടത്തിയ പരിശോധനയിൽനിന്ന് നിരവധി രേഖകൾ ഇ ഡി കണ്ടെടുത്തിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സതീഷ് ജർക്കിഹോളിയുടെ വീട്ടിൽ ഇഡി റെയ്‌ഡ് നടത്തുന്നത്. കേരളത്തിലെ ഇഡി നടപടിയെ ന്യായീകരിക്കുന്ന കോൺഗ്രസ് സർക്കാരിന് തിരിച്ചടിയാകുകയാണ് കർണാടകയിലെ ഇ ഡി റെയ്‌ഡ്.
The ED has raided 18 locations linked to Karnataka Minister Satish Jarkiholi over alleged ₹178 crore excise licence irregularities and suspected overseas fund transfers. Searches are underway in Karnataka, Goa and Maharashtra.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |