SignIn
Kerala Kaumudi Online
Saturday, 03 October 2026 3.36 PM IST

കാറ്ററേഴ്സ് അസോ. സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

caterers-association

കോഴിക്കോട്: ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 26, 27 തിയതികളിൽ കൊല്ലം ആശ്രാമം മൈതാനിയിൽ നടക്കും. ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി​. മുഹമ്മദ് റിയാസ്, വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.പിമാർ, എം. എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.

സമ്മേളനത്തോടനുബന്ധിച്ച് 'ടേസ്റ്റ് ഒഫ് വോയ്സ് ' എന്ന പേരിൽ കാറ്ററിംഗ് രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സെമിനാറും സ്റ്റാളുകളും ഒരുക്കിയെന്ന് വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പി. ഷാഹുൽ ഹമീദ്, സംസ്ഥാന സമിതി അംഗങ്ങളായ ജാഫർ സാദിഖ്, കെ. ബേബി, ജില്ലാ ജനറൽ സെക്രട്ടറി പി.വി .എ ഹിഫ്സു, ട്രഷറർ കെ. സ്വരൂപ് എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CATERES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA