SignIn
Kerala Kaumudi Online
Thursday, 26 February 2026 4.30 PM IST

കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ

Increase Font Size Decrease Font Size Print Page

ee

അഭിമുഖം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (അനസ്‌തേഷ്യോളജി)- എൻ.സി.എ. മുസ്ലീം (കാറ്റഗറി നമ്പർ 234/2021) തസ്തികയിലേക്ക് 30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


സൈക്ലിംഗ് ടെസ്റ്റും അഭിമുഖവും

ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് - എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 77/2022) തസ്തികയിലേക്ക് ഡിസംബർ 2 ന് രാവിലെ 9.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സൈക്ലിംഗ് ടെസ്റ്റും ഉച്ചയ്ക്ക് 12.30 ന് അഭിമുഖവും നടത്തും. യോഗ്യതാരേഖകളും സൈക്കിളും കൊണ്ടുവരണം.

പ്രമാണപരിശോധന

ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 274/2020) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുള്ളവർക്ക് 29ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പി.എസ്.സി ആസ്ഥാന ഓഫീസിലെ എക്‌സാമിനേഷൻ ഹാളിൽ പ്രമാണപരിശോധന നടത്തും.

ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി) - അഞ്ചാം എൻ.സി.എ- എൽ.സി/എ.ഐ (കാറ്റഗറി നമ്പർ 423/2022) തസ്തികയിലേക്ക് ഡിസംബർ ഒന്നിന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.

TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY