SignIn
Kerala Kaumudi Online
Thursday, 10 September 2026 2.31 AM IST

ഓൺലൈൻ വിചാരണയ്ക്കിടെ കട്ടിലിൽ അർദ്ധ നഗ്നയായി കിടന്ന് പുകവലി,​ ജ‌ഡ്‌ജിയെ സസ്പെൻഡ് ചെയ്തു

gg

കൊളംബിയ : ഓൺലൈൻ വിചാരണയ്ക്കിടെ അർദ്ധനഗ്നയായി കട്ടിലിൽ കിടന്ന് സിഗരറ്റ് വലിച്ച ജഡ്ജിക്ക് സസ്പെൻഷൻ,​കൊളംബിയയിലാണ് സംഭവം. സൂം കോളിലൂടെയുള്ള ഓൺലൈൻ വിചാരണയ്ക്കിടെയാണ് വിവിയൻ പോളോണിയ എന്ന ജഡ്ജി കോടതി മര്യാദ ലംഘിച്ചതായി അച്ചടക്ക സമിതി കണ്ടെത്തിയത്. മൂന്നുമാസത്തേക്കാണ് സസ്പെൻഷൻ.

സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലാണ്. അഭിഭാഷകരിൽ ഒരാളാണ് ജഡ്ജിയുടെ കാമറ ഓൺ ആണെന്ന് അറിയിച്ചത്. ജഡ്ജി വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നുവെന്ന് സമിതി കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

തുടർനടപടിയുടെ ഭാഗമായി അച്ചടക്ക സമിതി ഫെബ്രുവരി വരെ ശമ്പളമില്ലാതെ അവധിയിൽ പ്രവേശിക്കാൻ ജഡ്ജിയോട് ആവശ്യപ്പെട്ടു. അതേസമയം താൻ അർദ്ധ നഗ്നയായിരുന്നുവെന്ന ആരോപണം ജഡ്ജി നിഷേധിച്ചു. ഉത്കണ്ഠയപം ടെൻഷനും കാരണം താൻ കിടക്കുകയായിരുന്നുവെന്ന് അവർ അവകാശപ്പെട്ടു. മുൻപും മോശം വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY