SignIn
Kerala Kaumudi Online
Friday, 03 July 2026 6.54 PM IST

'ടൈം പ്രധാനമാണ്', മന്ത്രി രാജേഷിനോട് ഷംസീർ

shamseer-and-rajesh

തിരുവനന്തപുരം: സമയം അതിക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി മുമ്പ് തന്റെ പ്രസംഗം പലവട്ടം ചുരുക്കാൻ നിർദ്ദേശിച്ചിരുന്ന മുൻ സ്പീക്കറായ മന്ത്രി എം.ബി രാജേഷിനോട് അതേ സമയപ്രശ്നം ചൂണ്ടിക്കാട്ടി പ്രസംഗം ചുരുക്കാൻ സ്പീക്കർ എ.എൻ.ഷംസീർ ആവശ്യപ്പെട്ടത് നിയമസഭയിൽ ചിരിപടർത്തി. പി.സി.വിഷ്‌ണുനാഥിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടി നൽകുമ്പോഴാണ് മന്ത്രി രാജേഷിനോട് ഷംസീർ ഇക്കാര്യം ആവശ്യപ്പെട്ടത്. സമയം പ്രധാനമാണെന്നും ഓർമ്മപ്പെടുത്തി.

എന്നാൽ, മറുപടി പറയുന്നത് വളരെ പ്രധാനപ്പെട്ടൊരു നോട്ടീസിനാണെന്ന് പറഞ്ഞ് രാജേഷ് പ്രസംഗം തുടർന്നതോടെ മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവർ ചിരിച്ചു. രാജേഷിനും ചിരിയടക്കാനായില്ല. 'സാധാരണ ഒരു ടൈമുണ്ട്, അതാണ്' എന്ന് ഷംസീർ പിന്നീട് ചിരിയോടെ മറുപടിയും നൽകി.

രാജേഷ് സ്പീക്കറായിരുന്നപ്പോൾ ഷംസീറിനോട് പ്രസംഗം നീളുന്നതിനെക്കുറിച്ചും സമയം കൂടുന്നതിനെക്കുറിച്ചും നിരന്തരം ഓർമ്മപ്പെടുത്തിയിരുന്നു. സ്പീക്കറായതോടെ സമാന രീതിയിൽ ഷംസീർ തിരിച്ചു പറഞ്ഞതാണ് ചിരി പടർത്തിയത്. പ്രതിപക്ഷത്തിന് അനുവദിച്ചത്ര സമയം തനിക്ക് അനുവദിച്ചില്ലെന്ന് പറഞ്ഞ് രാജേഷിനോട് മുൻപ് ഷംസീർ ഇടഞ്ഞിട്ടുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA