SignIn
Kerala Kaumudi Online
Thursday, 19 February 2026 4.33 AM IST

തലസ്ഥാനത്ത് സൈക്കിളിൽ പോയ യുവതിയെ കടന്നുപിടിച്ച സംഭവം; പ്രതി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്

Increase Font Size Decrease Font Size Print Page
manu

തിരുവനന്തപുരം: സൈക്കിളിൽ പോയ യുവതിയെ യുവാവ് കടന്നുപിടിച്ചത് മദ്യലഹരിയിലെന്ന് പൊലീസ്. യുവതി പ്രതിയുടെ വണ്ടിനമ്പർ കൈമാറിയതാണ് കേസിൽ വഴിത്തിരിവായതെന്നും അന്വേഷണ സംഘം അറിയിച്ചു. ചൊവ്വാഴ്ച രാത്രി 11.30ന് വെള്ളയമ്പലത്ത് സുഹൃത്തിനൊപ്പം സൈക്ലിംഗിനെത്തിയ ശാസ്‌തമംഗലം സ്വദേശിനിയെയാണ് ബൈക്കിലെത്തിയ പേയാട് കുരിശുംമുട്ടം കെ.വി നഗറിൽ മനു ആക്രമിച്ചത്.

മനു ബൈക്കിലെത്തി പിന്നിലൂടെ അക്രമിക്കുകയായിരുന്നു. അടിയേറ്റ പാടെ യുവതിയും സുഹൃത്തും ബഹളം കൂട്ടിയതോടെ പ്രതി ശാസ്‌തമംഗലം ഭാഗത്തേയ്ക്ക് ബൈക്ക് വേഗത്തിലോടിച്ച് രക്ഷപ്പെട്ടു. തുട‌‌ർന്ന് ഇരുവരും മ്യൂസിയം സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു.

സി സി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.പ്രതിയെ ഇന്നലെ രാവിലെ മ്യൂസിയം പൊലീസ് പിടികൂടി. തിരിച്ചറിയൽ പരേഡിന് ശേഷം ഇയാളുടെ അറ‌സ്റ്റ് രേഖപ്പെടുത്തി. പെയിന്റിംഗ് തൊഴിലാളിയാണ് മനു.

TAGS: CASE DIARY, POLICE, WOMAN, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY