
പിറവം: കേരള കോൺഗ്രസ് പിറവം മണ്ഡലം മുൻ പ്രസിഡന്റും പാർട്ടി ഹൈപവർ കമ്മിറ്റി അംഗവുമായ ജോസഫ് കെ. പുന്നൂസ് (80) നിര്യാതനായി. മുളക്കുളം വടക്കേക്കര കവുംകട്ടയിൽ കുടുംബാംഗമാണ്. പഞ്ചായത്ത് അംഗം, മുളക്കുളം സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാപ്പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ആലീസ് (ഇലഞ്ഞി, മേച്ചിറയിൽ കുടുംബാംഗം). മക്കൾ: ബിജു, റെജി, റെനി. മരുമക്കൾ: ആനി, ടോപ്‌സി, തോമസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |