SignIn
Kerala Kaumudi Online
Thursday, 04 June 2026 5.52 AM IST

നെയ്യാറ്റിൻകര പൊലീസുകാർക്ക് ഡ്യൂട്ടിക്കൊപ്പം ജീപ്പും തള്ളണം

yyyy

നെയ്യാറ്റിൻകര: ഒരു മുനിസിപ്പാലിറ്റിയും നാല് ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശവുമായ നെയ്യാറ്റിൻകരയിലെ പൊലീസ് സ്റ്റേഷനിലെ ജീപ്പുകൾക്ക് എന്നും കേടാകാനാണ് വിധി. ഇന്നലെ വൈകിട്ട് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ജീപ്പ് വാഹനാപകടം നടന്ന സ്ഥലത്തേക്ക് അത്യാവശ്യമായി ഓടിക്കാൻ നോക്കിയപ്പോൾ സ്റ്റാർട്ടാകുന്നില്ല. സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാരെല്ലാം ഒത്തുകൂടി ജീപ്പ് തള്ളി സ്റ്റാർട്ടാക്കാനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടു.

പുളിങ്കുടി എ.ആർ ക്യാമ്പിൽ നിന്നുമാണ് പഴയകിയ ജീപ്പുകൾ നെയ്യാറ്റിൻകരയിലേക്ക് തള്ളിവിടുന്നത്. കഴിഞ്ഞ ആഴ്ചയും ഇതുപോലെ കേടായ ജീപ്പ് തള്ളിയിട്ട് സ്റ്റാർട്ടാകാതെ അവസാനം പുളിങ്കുടി എ.ആർ ക്യാമ്പിലേക്ക് തന്നെ തിരികെയെത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY